നാട്ടുവാര്‍ത്തകള്‍

ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ ആശങ്കപ്പെട്ട് നഴ്‌സുമാരും, കെയറര്‍മാരും

യുകെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കുടിയേറ്റ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ നഴ്‌സുമാരും, കെയറര്‍മാരും. റിഫോം യുകെ ഇമിഗ്രേഷന്‍ ആയുധമാക്കുമ്പോള്‍ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഹോം സെക്രട്ടറിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ തങ്ങളുടെ കുടുംബങ്ങളെ വേര്‍പിരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് നഴ്‌സുമാരുടെയും, കെയറര്‍മാരുടെയും കുടുംബങ്ങള്‍ ഭയക്കുന്നത്. ബ്രിട്ടനിലേക്ക് ജോലിക്കും, പഠിക്കാനുമായി എത്തിയ ആയിരത്തിലേറെ പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് തങ്ങള്‍ ബന്ധുക്കളില്‍ നിന്നും വേര്‍പെട്ട് കഴിയേണ്ടി വരുമെന്ന ആശങ്ക പുറത്തുവന്നത്.

മൂന്നിലൊന്ന് പേര്‍ ഈ ആശങ്ക പങ്കുവെച്ചപ്പോള്‍ ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ യുകെ തങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്ന സൂചന നല്‍കുന്നതായി മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ചാരിറ്റി പ്രാക്‌സിസാണ് സര്‍വ്വെ സംഘടിപ്പിച്ചത്. തങ്ങള്‍ യുകെയില്‍ തുടരാനുള്ള സാധ്യത കുറവാണെന്ന് പകുതിയിലേറെ ആളുകളും വ്യക്തമാക്കി.

നിഗല്‍ ഫരാഗിന്റെ മുന്നേറ്റം തടയാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നതിനെതിരെ ലേബര്‍ എംപിമാര്‍ തന്നെ എതിര്‍ക്കുന്നുണ്ട്. പെര്‍മനന്റ് റസിഡന്‍സ് ലഭിക്കാന്‍ യുകെയില്‍ അഞ്ചിന് പകരം പത്ത് വര്‍ഷം താമസിച്ചിരിക്കണമെന്നാണ് പ്രധാന മാറ്റം. ഗ്രാജുവേറ്റ് ലെവലിന് താഴെ യോഗ്യതയുള്ള ജോലിക്കാര്‍ക്ക് ഇത് 15 വര്‍ഷമാണ്. ഇതോടെ കെയറര്‍മാര്‍ ഈ വിഭാഗത്തില്‍ പെടും. മലയാളി കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്.

പദ്ധതികളുടെ പേരില്‍ യുകെയില്‍ നിന്നും 50,000-ലേറെ നഴ്‌സുമാര്‍ നാടുവിടുമെന്ന് നഴ്‌സിംഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് സംഭവിച്ചാല്‍ എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉടലെടുക്കും.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions