യു.കെ.വാര്‍ത്തകള്‍

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി; ഭര്‍ത്താവിനും ശിക്ഷ

കോവിഡ് കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ ബേ വഴി വില്‍പ്പന നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്‌ഗോയിലെ ഹെയര്‍മൈറോസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ ആതിയ ഷെയ്ഖിനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്.

ആതിയയും ഭര്‍ത്താവ് ഒമര്‍ ഷെയ്ഖും ചേര്‍ന്ന് നടത്തിയ വിശ്വാസ വഞ്ചനയിലൂടെ ഏകദേശം 8000 പൗണ്ട് ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.

2020 ല്‍ യുകെയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ കൃത്യം നടത്തിയത്. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ നാലു വ്യത്യസ്ത ഇ ബേ അക്കൗണ്ടുകള്‍ വഴിയാണ് വിറ്റഴിച്ചത്. ഒരു പെട്ടി ഗ്ലൗസിന് 15 മുതല്‍ 20 പൗണ്ട് വരെയാണ് ഈടാക്കിയിരുന്നത്.

2020 ഒക്ടോബറില്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ രഹസ്യ അറയില്‍ നിന്ന് എന്‍എച്ച്എസ് മുദ്രയുള്ള 121 ബോക്‌സ് ഗ്ലൗസുകളും മാസ്‌കുകളും കണ്ടെടുത്തു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരോ നല്‍കിയ സാധനങ്ങള്‍ വില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഡോ ആതിയ വാദിച്ചെങ്കിലും ട്രിബ്യൂണല്‍ അത് തള്ളി. രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന ഡോക്ടറുടെ വാദം അവിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. 2020 മേയ് മുതല്‍ ഒക്ടോബര്‍ വരെ ആറുമാസത്തോളം വില്‍പ്പന തുടര്‍ന്നതിനാല്‍ ഇതൊരു അബദ്ധമായി കണക്കാക്കാന്‍ കഴിയില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

അപ്പീല്‍ കാലാവധി അവസാനിക്കുന്നതോടെ പുറത്താക്കല്‍ നടപടി ഔദ്യോഗികമായി നിലവില്‍ വരും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions