ചരമം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു

യുകെയിലെയും അയര്‍ലന്‍ഡിലെയും മലയാളി സമൂഹത്തിനു വേദനയായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. ആന്‍ട്രിമില്‍ താമസിച്ചിരുന്ന നെല്‍സന്റെ ഭാര്യ നിഷ (42) ആണ് വിടപറഞ്ഞത്.

ഏഴു വര്‍ഷം മുന്‍പാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെല്‍സന്റെ ആദ്യഭാര്യ കാര്‍ അപകടത്തില്‍ മരിക്കുന്നത്. മൂന്നു മക്കളെ വളര്‍ത്തുക എന്ന ഉത്തരവാദിത്തമാണ് ഭാര്യയുടെ മരണ ശേഷം നെല്‍സനെ തേടിയെത്തിയത്. ഇതിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റെ ഭാരം ലഘൂകരിക്കാനും അവര്‍ക്ക് ഒരമ്മയുടെ സ്‌നേഹം നഷ്ടമാകരുത് എന്ന ചിന്തയിലുമാണ് നെല്‍സണ്‍ നിഷയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പതിനൊന്നു വയസ് മുതല്‍ താഴേക്ക് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളാണ് 2019 ല്‍ അമ്മയുടെ ശവപേടകത്തിനു അരികെ ഇരുന്നു ഏങ്ങലടിച്ചു നെല്‍സന്റെ കൈപിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞത്.

എന്നാല്‍ അടുത്തിടെ കാന്‍സര്‍ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ നെല്‍സന്റെ ജീവിതത്തിലേക്ക് വീണ്ടും വിധി ഇരുള്‍ പടര്‍ത്തി. ഇന്നലെ നിഷ മരിച്ചെന്ന വാര്‍ത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോള്‍ എങ്ങനെ നെല്‍സനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു മലയാളികള്‍ .

യുകെകെസിഎയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് ഈ കുടുംബം. നിഷ പുതുവേലി വെള്ളംതടത്തില്‍ കുടുംബ അംഗമാണ്. നെല്‍സണ്‍ ജോണ്‍ കരിപ്പാടം തടത്തില്‍ കുടുംബാംഗവും, ഇരുവരുടെയും പ്രിയപ്പെട്ട ബന്ധുമിത്രാദികള്‍ അയര്‍ലന്‍ഡിലും യുകെയിലും പലയിടത്തായി താമസമുണ്ട്. നിഷയുടെ അകാല വേര്‍പാടില്‍ യുകെ കെ സി എ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions