യു.കെ.വാര്‍ത്തകള്‍

3 വര്‍ഷത്തില്‍ താഴെ ജോലിക്ക് യുകെയില്‍ പോകുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ട

സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ വിഷയങ്ങളില്‍ ഇന്ത്യ യു കെയുമായി പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ ലിന്‍ഡി കാമറൂണുമാണ് കരാറില്‍ ഒപ്പിട്ടത്. ന്യൂഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കരാറില്‍ ഒപ്പിട്ടത്.


പുതിയ കരാറനുസരിച്ച് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇരട്ട സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ നല്‍കേണ്ടതായി വരില്ല. അതായത്, താത്ക്കാലികാടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലോ ജോലിക്ക് പോകുന്ന ഇന്ത്യാക്കാര്‍ക്ക് അവിടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടി വരില്ല.

മൂന്ന് വര്‍ഷം വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈ കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൃഹത്തായ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണെന്നും, വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കരാറും പ്രാബല്യത്തില്‍ വരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions