യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ

ഡോക്ടര്‍മാര്‍ 29 ശതമാനം ശമ്പളവര്‍ധനയ്ക്കായി സമരം ചെയ്യുമ്പോള്‍ കഠിന ജോലിചെയ്തു വരുന്ന നഴ്‌സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 'നക്കാപ്പിച്ച ഓഫര്‍'. 2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധന ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് അപമാനിക്കുന്നതുപോലെയാണെന്നാണ് ആരോപണം . ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ധന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ധന അനുവദിച്ചത്. കഴിഞ്ഞ മാസം 3.4 ശതമാനമായിരുന്നു പണപ്പെരുപ്പം.

അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം താഴുമെന്ന കണക്കുകൂട്ടലില്‍ വിശ്വസിച്ചാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ പാക്കേജ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍ യൂണിയനുകള്‍ ഈ പ്രഖ്യാപനത്തിനെതിരെ രോഷാകുലമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിനും താഴെ ലഭിക്കുന്ന വര്‍ധനവുകളില്‍ നിന്നും മുക്തി നേടാന്‍ ശ്രമിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇത് ആശ്വാസമേകില്ലെന്ന് യൂണിയനുകള്‍ പറയുന്നു.

പുതിയ ഓഫര്‍ 'അപമാനിക്കലാണെന്ന്' റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും പ്രതികരിച്ചു. ഉയരുന്ന വിലക്കയറ്റം പോലും പരിഗണിക്കാതെയാണ് പാക്കേജ് വന്നിരിക്കുന്നത്. പണപ്പെരുപ്പം താഴ്ന്നില്ലെങ്കില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വലിയൊരു പേ കട്ടാണ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിക്കുന്നത്. സിസ്റ്റം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്നവരെ പരിഗണിക്കേണ്ടത് ഇങ്ങനെയല്ല, ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു. മറ്റ് പൊതുമേഖലാ പാക്കേജുകള്‍ കൂടി വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions