യു.കെ.വാര്‍ത്തകള്‍

ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു

യുകെയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ കൂടി അടയ്ക്കാന്‍ തീരുമാനിച്ചു. നേരിട്ട് ബ്രാഞ്ചുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതുമാണ് ഈ നീക്കത്തിന് പിന്നില്‍.

ലോയ്ഡ്‌സ് ബാങ്കിന്റെ 53 ശാഖകളും ഹാലിഫാക്‌സിന്റെ 31 ബ്രാഞ്ചുകളും ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ 11 ബ്രാഞ്ചുകളും 2027 മേയ് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 49 ബ്രാഞ്ചുകളുടെ ക്ലോസിങ് ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാകും. ഇതിനു പുറമെ പുതിയതായി പ്രഖ്യാപിച്ച 95 ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതോടെ ബാങ്കിന് 610 ബ്രാഞ്ചുകള്‍ മാത്രമേ ശേഷിക്കൂ.

ഉപയോക്താക്കളുടെ ആവശ്യാനുസരണം ബാങ്കിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്താനും മണി മാനേജ്‌മെന്റിന് പുതിയ മാര്‍ഗങ്ങള്‍ തുറക്കാനുമാണ് ഈ തീരുമാനം. ലോയ്ഡ്‌സ് ഗ്രൂപ്പിന്റെ ആപ്പും ഓണ്‍ലൈന്‍ അക്കൗണ്ടും ഉപയോഗിക്കുന്നത് 21 മില്യണ്‍ പേരാണെന്ന് ബാങ്ക് അറിയിച്ചു.

സമാനമായ രീതിയില്‍ രണ്ടാഴ്ച മുമ്പ് സന്റാന്‍ഡര്‍ ബാങ്കും 44 ബ്രാഞ്ചുകള്‍ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions