സിനിമ

ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടമുണ്ടായെന്ന് ബി. ഉണ്ണികൃഷ്ണന്‍

നടന്‍ ബിജു മേനോനെതിരേ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ബിജു മേനോന്‍ കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ ആരോപണം.

'മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്‍ പ്രൊമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്, ഞങ്ങളുടെ അംഗമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ കുറഞ്ഞത്. അതേ നടന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ പ്രൊമോഷന് പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേരു പറയാന്‍ മടിയുള്ള ആളല്ല ഞാന്‍. പ്രൊമോഷന്‍ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ’ എന്ന് ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

'പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  • ശബരിമല സ്വര്‍ണക്കൊളള കേസ്: ചോദ്യം ചെയ്യലിന് ജയറാമിന് ഇ ഡി നോട്ടീസ്
  • ലാല്‍ ജോസ് നേതൃത്വം നല്‍കുന്ന ദ്വിദിന ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ് 14, 15 തീയതികളില്‍ ലണ്ടനില്‍
  • 'ദൃശ്യം 4നെപ്പറ്റി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല; 3ല്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്- ജീത്തു ജോസഫ്
  • അഭിനയിക്കാന്‍ വിളിച്ച സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് നമ്മള്‍ പോലും അറിയില്ല; രമ്യ നമ്പീശന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions