യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍

ഏതൊക്കെ വഴികളിലൂടെ പണം സമാഹരിക്കാം എന്ന ആലോചനയിലാണ് ലേബര്‍ സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് ഹോളിഡ് ടാക്‌സ് ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 200 ലധികം ഹോസ്പിറ്റാലിറ്റി, വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്ത് വരുകയും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇതു സംബന്ധിച്ച് കത്തു നല്‍കുകയും ചെയ്തു.

ഒരാള്‍ക്ക് ഒരു രാത്രി 2 പൗണ്ട് എന്ന നിരക്കില്‍ നികുതി ഈടാക്കിയാല്‍ രണ്ടാഴ്ചത്തെ അവധിക്ക് നൂറു പൗണ്ട് നല്‍കേണ്ടിവരും. ഇത് കുടുംബത്തെ യാത്ര ചുരുക്കാനോ വിദേശത്തേക്ക് മാറ്റാനോ ഇടയാക്കും. അവധി ആഘോഷിക്കാനുള്ളതാണ് നികുതി അടയ്ക്കാനുള്ളതല്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

താമസ ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന. പ്രാദേശിക മേയര്‍മാര്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ പ്രദേശത്ത് അനുയോജ്യമായ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു ആദ്യ നിലപാട്. വിഷയത്തിലെ പൊതു ചര്‍ച്ച ഫെബ്രുവരി 18ന് അവസാനിക്കും. സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും പ്രാദേശിക കൗണ്‍സിലുകള്‍ക്ക് വിസിറ്റര്‍ ലെവി ഏര്‍പ്പാടാക്കാന്‍ അധികാരമുണ്ട്. മാഞ്ചസ്റ്ററില്‍ 2023 മുതല്‍ മുറിക്ക് ഒരു പൗണ്ട് ഈടാക്കുന്ന നികുതി ആദ്യ വര്‍ഷം 2.8 മില്യണ്‍ പൗണ്ട് സമാഹരിക്കുകയും ചെയ്തു.

യുകെയില്‍ ഇതിനകം നികുതി ഭാരം നിലനില്‍ക്കേ ഹോളിഡേ ടാക്‌സ് വരുന്നത് ആഭ്യന്തര വിനേദ സഞ്ചാരത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാല്‍ പാരിസിലും റോമിലും ബ്രസ്സല്‍സിലുമെല്ലാം ടൂറിസ്റ്റ് നികുതി നിലവിലുണ്ടെന്നതാണ് സര്‍ക്കാര്‍ പറയുന്ന ന്യായം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions