സിനിമ

വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

ടിവികെ അധ്യക്ഷന്‍ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ പരിഹാസ പരാമര്‍ശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുകയും വേണമെന്ന് നൈനാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയില്‍ ആണെന്ന് സേലത്തെ റാലിയില്‍ വിജയ് പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.

'നിര്‍ഭാഗ്യവശാല്‍, വിജയ്ക്ക് ഒന്നും അറിയില്ല. അദ്ദേഹത്തിന് അനുഭവ സമ്പത്തില്ല. ആദ്യം അദ്ദേഹത്തോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറയൂ. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. കുടുംബവുമായി നല്ല ബന്ധം നിലനിര്‍ത്തണം. നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയില്‍ സംസാരിക്കണം'- എന്നാണ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞത്.

മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്, ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ എന്നും നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു. നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ തനിക്ക് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും നൈനാര്‍ നാഗേന്ദ്രന്‍ ചോദിക്കുന്നു.

  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടമുണ്ടായെന്ന് ബി. ഉണ്ണികൃഷ്ണന്‍
  • ശബരിമല സ്വര്‍ണക്കൊളള കേസ്: ചോദ്യം ചെയ്യലിന് ജയറാമിന് ഇ ഡി നോട്ടീസ്
  • ലാല്‍ ജോസ് നേതൃത്വം നല്‍കുന്ന ദ്വിദിന ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ് 14, 15 തീയതികളില്‍ ലണ്ടനില്‍
  • 'ദൃശ്യം 4നെപ്പറ്റി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല; 3ല്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്- ജീത്തു ജോസഫ്
  • അഭിനയിക്കാന്‍ വിളിച്ച സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് നമ്മള്‍ പോലും അറിയില്ല; രമ്യ നമ്പീശന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions