യു.കെ.വാര്‍ത്തകള്‍

എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല

ഫെബ്രുവരി മാസത്തിലേക്ക് കടന്നിട്ടും എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇകള്‍ കടുത്ത സമ്മര്‍ദത്തില്‍ . കോറിഡോര്‍ പരിചരണം പല ഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ സുപ്രധാന ആശുപത്രി ശൃംഖല ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് തങ്ങളുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഗുരുതര സമ്മര്‍ദത്തിലാണെന്ന് വ്യക്തമാക്കിയത്. ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്നതോടെ രോഗികള്‍ സുദീര്‍ഘമായ കാത്തിരിപ്പാണ് നേരിടുന്നതെന്ന് ട്രസ്റ്റ് പറയുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ വലിയ സമ്മര്‍ദം നേരിട്ടതോടെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി ഹോസ്പിറ്റല്‍, ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ എ&ഇകളില്‍ അടിയന്തര ആവശ്യങ്ങള്‍ വേണ്ടി മാത്രമല്ലാതെ എത്തരുതെന്ന് ആശുപത്രി മേധാവികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ബന്ധുക്കളെ കൂട്ടിക്കൊണ്ട് പോകാന്‍ ട്രസ്റ്റ് ബന്ധുക്കളോടും ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി ബെഡുകള്‍ ഫ്രീയാക്കി എടുക്കാമെന്നാണ് പ്രതീക്ഷ.

ആശുപത്രിയില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്ന രോഗികളോട് ട്രസ്റ്റ് മേധാവി ഖേദം പ്രകടിപ്പിച്ചു. വേഗത്തില്‍ ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പൊതുജനങ്ങളും ഇതില്‍ സഹായിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions