ചരമം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി


നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികളെ കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സിന്റെ വിയോഗം. കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത് ന്യൂറിയിലെ 37കാരനായ കൃഷ്ണകുമാര്‍ ആണ്. കാന്‍സര്‍ രോഗത്തോടുള്ള കഠിന പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി കൃഷ്ണകുമാറിന്റെ മരണവാര്‍ത്ത എത്തിയത്. ഇന്നലെ ഫെബ്രുവരി 14നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

ന്യൂറിയിലെ ഡെയ്‌സി ഹില്‍ ഹോസ്പിറ്റലില്‍ 2021ല്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍, വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും സ്‌നേഹം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു. കരുണയും സമര്‍പ്പണബോധവും നിറഞ്ഞ സേവനത്തിലൂടെ അദ്ദേഹം സമൂഹത്തില്‍ ശ്രദ്ധേയനായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയയും തുടര്‍ചികിത്സകളും നടത്തി. കഠിനമായ ആരോഗ്യപ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടെങ്കിലും രോഗം ഗുരുതരമായി. കഴിഞ്ഞ വര്‍ഷം ചികിത്സയ്ക്കും കുടുംബസംഗമത്തിനുമായി നാട്ടിലെത്തിയിരുന്നു.

ഭാര്യ വര്‍ഷ അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുന്നു. മകന്‍ ആറുവയസുകാരനായ റാം കൃഷ്ണകുമാര്‍.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions