അസോസിയേഷന്‍

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കമ്മിറ്റിയുടെ അവലോകന യോഗം ജനുവരി 25ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയില്‍ മാഞ്ചെസ്റ്ററില്‍ വച്ച് നടന്നു. യുക്മ നാഷണല്‍ ട്രെഷറര്‍ ഷീജോ വര്‍ഗ്ഗീസ്, മുന്‍വര്‍ഷത്തെ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, പി ആര്‍ ഒയും നിലവിലെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റര്‍, സെക്രട്ടറി സനോജ് വര്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ജെറിന്‍ തുടങ്ങി നോര്‍ത്ത് വെസ്റ്റ് റീജിയന്റെ മറ്റ് ഭാരവാഹികളും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

വരുന്ന 2026 വര്‍ഷത്തേക്കുള്ള റീജിയണല്‍ കലാമേള, കായിക മേള, യുക്മയുടെ മറ്റു അനുബന്ധ പരിപാടികള്‍, പോയ വര്‍ഷത്തെ പരിപാടികളുടെ വിലയിരുത്തലുകള്‍, വരവ് ചെലവ് കണക്കുകള്‍ എന്നീ കാര്യങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കര്‍മ്മപരിപാടികള്‍ നടത്തുവാനും മീറ്റിംഗില്‍ തീരുമാനം ആയി. യുക്മ റീജിണല്‍ തലത്തില്‍ നടത്തുന്ന കായിക കലാമേളകളില്‍ മത്സരാര്‍ത്ഥികളുടെ വര്‍ദ്ധനവ് മുന്നില്‍കണ്ട് അടുത്തവര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ എങ്ങനെ നടത്തണം എന്ന് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഈ വര്‍ഷത്തെ(2026) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 13നും, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 3നും നടത്തുവാനും കമ്മിറ്റിയില്‍ തീരുമാനം ആയി.

കഴിഞ്ഞ വര്‍ഷത്തെ പോലെ പരിപാടികള്‍ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വര്‍ഷവും അതെ വിജയം ആവര്‍ത്തിക്കുവാന്‍ ശ്രമിക്കണം എന്ന് പ്രസിഡന്റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. സനോജ് വര്‍ഗീസ് സ്വാഗതവും ഷാരോണ്‍ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions