യു.കെ.വാര്‍ത്തകള്‍

ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മെയ് 7-ന് തന്നെ; മാറ്റിവെക്കല്‍ തീരുമാനം പിന്‍വലിച്ചു സ്റ്റാര്‍മര്‍ സര്‍ക്കാര്‍

ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ച് പിടിച്ചുനില്‍ക്കാനുള്ള സ്റ്റാര്‍മര്‍ സര്‍ക്കാറിന്റെ ശ്രമവും പാളി. മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു. ഇത് പ്രധാനമന്ത്രി ഓഫീസിന്റെ 14-ാം യു-ടേണാണ്. 30 ലോക്കല്‍ കൗണ്‍സിലുകളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

യു-ടേണ്‍ എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് നയങ്ങള്‍ റിവേഴ്‌സ് ചെയ്യുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടത്. ഇതോടെ മേയ് 7ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തേണ്ട ഗതികേടിലാണ് ടൗണ്‍ഹാളുകള്‍. റിഫോം പാര്‍ട്ടിയുടെ ലീഗല്‍ ഫീസും നല്‍കാമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് കോടതികളില്‍ നിന്ന് തിരിച്ചടി നേരിടുമെന്ന് മനസിലായതോടെയാണ് 100,000 പൗണ്ട് ഫീസും നല്‍കുന്നത്.

ലോക്കല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത് ലേബറിന് മാത്രമല്ല കണ്‍സര്‍വേറ്റീവുകള്‍ക്കും മോശം വാര്‍ത്തയാണ്. സര്‍വ്വെകളില്‍ നൂറുകണക്കിന് സീറ്റുകള്‍ റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്മ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് രാജിവെയ്ക്കണമെന്ന് ഫരാഗ് ആവശ്യപ്പെട്ടു.

അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദം ഉയരുന്ന സാഹചര്യത്തില്‍ ഈ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്ന പക്ഷം അത് സ്റ്റാര്‍മറുടെ രാജിയിലാവും കലാശിക്കുക.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions