യു.കെ.വാര്‍ത്തകള്‍

16 വയസില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍

പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന നിയമം ഈ വര്‍ഷം അവസാനത്തോടെ കൊണ്ടുവന്നേക്കും. ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായിരിക്കും ഈ നിയമം എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിദിനം വെറും 600 കലോറി മാത്രം പ്രദാനം ചെയ്യുന്ന ഡയറ്റ് ഓഫര്‍ ചെയ്യുന്നു എന്ന് ആരോപിക്കപ്പെട്ട എ ഐ ചാറ്റ്‌ബോട്ടിലേക്കും പരിമിതമായ അളവില്‍ മാത്രമായിരിക്കും അവര്‍ക്ക് ആക്‌സസ് അനുവധിക്കുക.

അതിനോടൊപ്പം കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ (വി പി എന്‍) ഉപയോഗിക്കുന്നതും തടയും. അശ്ലീല വീഡിയോകള്‍ കാണുന്നതിനുള്ള പ്രായപരിധി മറികടക്കുന്നതിനായിട്ടാണ് ഇപ്പോള്‍ പലരും വി പി എന്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്നാണ് പ്രധാനമന്ത്രി അസന്നിഗ്ധമായി പറഞ്ഞത്. ഇതിനുള്ള കണ്‍സല്‍ട്ടേഷന്‍ ഉടനടി ഉണ്ടാകും. അതിനു ശേഷം അതിവേഗത്തില്‍ തന്നെ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത മാസമായിരിക്കും കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുക. മൂന്ന് മാസത്തിനുള്ളില്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ ഈ വര്‍ഷം തന്നെ നിയമഭേദഗതി കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. എ ഐ ചാറ്റ്‌ബോട്ടുകള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് ടെക്‌നോളജി സെക്രട്ടറി ലിസ് കെന്‍ഡാളും പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions