യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലായ്മ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പിരിച്ചുവിടല്‍ കൂടി

ബ്രിട്ടനില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ തൊഴിലില്ലായ്മ 5.2 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു.

2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ 4.1 ശതമാനത്തിലായിരുന്നു തൊഴിലില്ലായ്മ. സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്താണ് ലേബര്‍ അധികാരം നേടിയത്. എന്നാല്‍ ഇപ്പോള്‍ ഒരു ജോലി കിട്ടുന്നത് പണ്ടത്തേക്കാള്‍ ബുദ്ധിമുട്ടായി മാറിയ നിലയാണ്.

ജോലിയില്ലാത്ത ആളുകള്‍ ഇപ്പോള്‍ ഇതിനായി കൂടുതല്‍ തെരച്ചില്‍ നടത്തേണ്ടി വരുന്നു. ഒരു വേക്കന്‍സിക്കായി ശ്രമിക്കുന്ന ആളുകളുടെ എണ്ണവും മഹാമാരിക്ക് ശേഷം ഉയര്‍ന്ന നിലയിലാണെന്ന് ഒഎന്‍എസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തൊഴിലവസരങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ഇതിനിടെ പിരിച്ചുവിടലും വര്‍ദ്ധിച്ചതായി ഒഎന്‍എസ് കൂട്ടിച്ചേര്‍ക്കുന്നു. പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഹയറിംഗ് വെട്ടിക്കുറയ്ക്കുന്നതായി കാല്‍ശതമാനം എംപ്ലോയേഴ്‌സ് സിഐപിഡി സര്‍വ്വെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എംപ്ലോയറുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ മൂലം പുതിയ ജീവനക്കാരെ എടുക്കുന്നത് ചെലവേറിയ കാര്യമായി മാറിയതും പ്രതിസന്ധിയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions