സിനിമ

തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര

മികച്ച നടിക്കുളള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി നയന്‍താര. 2017-ല്‍ റിലീസ് ചെയ്ത ' അറം' സിനിമയില്‍ ജില്ലാ കളക്ടര്‍ മതിവദനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നയന്‍താരയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

കൂടാതെ താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ച് നയന്‍താര തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നെട്രിക്കണ്‍ എന്ന ചിത്രത്തിന് സ്ത്രീ ശാക്തീകരണത്തിനുളള പ്രത്യേക പുരസ്‌കാരവും, റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച കൂഴങ്കല്‍ മികച്ച ചിത്രത്തിനുളള അവാര്‍ഡും നേടി.

'അറം എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് നല്‍കി എന്നെ ആദരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, ഞങ്ങളുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച നെട്രിക്കണ്‍, കൂഴങ്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളിലും ഞാന്‍ അങ്ങേയറ്റം കൃതജ്ഞയുളളവളാണ്. ഒരേസമയം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിനെ തേടിയെത്തിയിരിക്കുന്നു. ഇത് വലിയൊരു അനുഗ്രഹമായി കരുതുന്നു.' - നയന്‍താര കുറിച്ചു.

  • കുറ്റാരോപിതര്‍ അമ്മ തലപ്പത്ത് വരില്ല'; വീണ്ടും കുറിപ്പുമായി ശ്വേത മേനോന്‍
  • ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച നടന്‍ മമ്മൂട്ടി; ഗായിക വൈക്കം വിജയലക്ഷ്മി
  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions