നാട്ടുവാര്‍ത്തകള്‍

കേരളം പോളിംഗ് ബൂത്തിലേക്ക്: തെരഞ്ഞെടുപ്പ് ഏപ്രിലില്‍

കേരളത്തില്‍ പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കാനിരിക്കെ, ഏപ്രില്‍ മാസത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിച്ചേക്കും.

ഏപ്രില്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു. മാര്‍ച്ച് പകുതിയോടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതിനു മുന്നോടിയായി തിരക്കിട്ട ഉദ്ഘാടന മഹാമഹങ്ങള്‍ ഒരുങ്ങുകയാണ്. ഒപ്പം മുന്നണികളുടെ സംസ്ഥാന ജാഥകളും പുരോഗമിക്കുന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളുടെ കാലാവധി മേയ്, ജൂണ്‍ മാസങ്ങളിലായി അവസാനിക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഇലക്ഷന്‍ കമ്മിഷന്‍ അംഗങ്ങളുടെ സന്ദര്‍ശനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സംഘം ഇപ്പോള്‍ അസമിലാണുള്ളത്.

കഴിഞ്ഞ തവണ പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. അസമില്‍ രണ്ട് ഘട്ടങ്ങളായും കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം വിവിധ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 21-ന് കേരളത്തിലെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

തുടര്‍ച്ചയായ മൂന്നാം ടേമിനായി ഇടതുപക്ഷവും ഒരു ദശാബ്ദത്തിനു ശേഷം അധികാരം തിരിച്ചു പിടിക്കാന്‍ യുഡിഎഫും രണ്ടക്കത്തിലേറെ സീറ്റുകള്‍ പിടിച്ചു നിര്‍ണായക ശക്തിയാകാന്‍ എന്‍ഡിഎയും അണിയറയില്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions