യു.കെ.വാര്‍ത്തകള്‍

പിഴവിന്റെ പേരില്‍ ശമ്പളം തിരിച്ചുപിടിക്കുന്നു; മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക് തിരിച്ചടി

എന്‍എച്ച്എസിലെ ശമ്പള വിതരണ സംവിധാനത്തിലെ പിഴവു മൂലം ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം മടക്കി നല്‍കേണ്ട അവസ്ഥ. ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നീക്കം. പേറോള്‍ പിഴവു മൂലം അക്കൗണ്ടിലെത്തിയ അധിക തുക തിരിച്ചുപിടിക്കാനുള്ള നീക്കം പലര്‍ക്കും തിരിച്ചടിയാവുകയാണ്. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടെ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്.

എന്‍എച്ച്എസ് ജീവനക്കാരെ കടം തിരിച്ചുപിടിക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുള്ളതായി കണക്കുകള്‍ പറയുന്നു. 2020-21 ല്‍ 1807 കേസുകളും 2024 -25 ല്‍ 2683 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനിലെ 232 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച കണക്കുകളില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കാണ് അധിക ശമ്പളം ലഭിക്കുന്നത്.എന്‍എച്ച്എസിന്റെ വലിയ വീഴ്ചയാണിത്. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, എന്‍എച്ച്എസ് ട്രസ്റ്റാണ് അധികം ജീവനക്കാര്‍, അതായത് 226 പേരുടെ കടം തിരിച്ചുപിടിക്കാനുള്ള വിവരങ്ങള്‍ ഏജന്‍സിയ്ക്ക് കൈമാറിയത്.

വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതിനാല്‍ തന്നെ യൂണിയനുകള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. ശമ്പള വിതരണത്തില്‍ പഴയ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതും ഷിഫ്റ്റ് സംവിധാനങ്ങളിലെ പ്രശ്‌നങ്ങളും ശമ്പളമയക്കുന്നതില്‍ തെറ്റുവരുത്തുന്നുണ്ട്. ശമ്പള വിഭാഗത്തില്‍ തെറ്റുകള്‍ തിരുത്താന്‍ കാലതാമസമുണ്ടാകാറുണ്ട്. മിക്ക ട്രസ്റ്റുകളും ശമ്പള വിതരണം പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഏജന്‍സികള്‍ ജീവനക്കാരുമായി നേരിട്ട് ബന്ധമില്ലാത്തത് ആശയ വിനിമയത്തിന് തടസ്സമാകുന്നു.

  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions