യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്ത്; ഓരോ 10 മിനിറ്റിലും ഒരു കാര്‍ അടിച്ചുമാറ്റുന്നു!

യുകെയില്‍ കാറുടമകളുടെ പേടി സ്വപ്‌നമായി വാഹന മോഷണങ്ങള്‍ പെരുകുന്നു. പുതിയ കാലത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലേറ്റസ്റ്റ് കാറുകള്‍ പോലും കള്ളന്‍മാര്‍ നിഷ്പ്രയാസം അടിച്ചുമാറ്റുന്നുണ്ട്. പോലീസ് രാജ്യത്തെ വാഹനമോഷണ കേസുകള്‍ കാര്യമായി കൈകാര്യം ചെയ്യാത്തതാണ് മോഷ്ടാക്കള്‍ക്ക് ഊര്‍ജ്ജമാകുന്നത്. .
ഇപ്പോഴും ഓരോ 10 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുവെന്നാണ് ഡാറ്റ പറയുന്നത്. 2025-ല്‍ 54,830 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പത്തെ 61,343 മോഷണങ്ങളില്‍ നിന്നും 11 ശതമാനം കുറവുവന്നതായി ഡിവിഎല്‍എ വ്യക്തമാക്കി.

എന്നാല്‍ മോട്ടോര്‍ കുറ്റകൃത്യങ്ങള്‍ ഒരു ദശകത്തിനിടെ ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. ഓരോ ദിവസവും 150 കാറുകള്‍ വീതം മോഷ്ടിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹന മോഷണ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം മോഷണങ്ങളില്‍ ഇരയാകുന്നത് ചില ബ്രാന്‍ഡ് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

കുടുംബങ്ങളുടെ ഇഷ്ടവാഹനമായ ഫോര്‍ഡ് ഫിയസ്റ്റയാണ് മോഷണ ലിസ്റ്റില്‍ ഒന്നാമതുള്ളത്. രാജ്യത്ത് 1.4 മില്ല്യണ്‍ ഫിയസ്റ്റകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മോഡലും ഇത് തന്നെയാണെന്നതിനാല്‍ ഇതില്‍ അത്ഭുതമില്ല. രണ്ടാം സ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫറും, മൂന്നാമത് ഫോര്‍ഡ് ഫോക്കസുമാണ്.

മെഴ്‌സിഡസ് സി-ക്ലാസ് ആറാം സ്ഥാനത്താണ്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഷണങ്ങള്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ടൊയോട്ട, ലെക്‌സഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ വന്നുചേര്‍ന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ടൊയോട്ട വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം 4518 എണ്ണമാണ് നഷ്ടമായത്. യുകെയിലെ മലയാളി സമൂഹവും വാഹന മോഷ്ടാക്കളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions