യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിന്റെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം

കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ 'കണ്ണടച്ചെന്ന' ആരോപണത്തിലാണ് മെട്രോപോളിറ്റന്‍ പോലീസിന്റെ കണ്ണുരുട്ടല്‍. എന്നാല്‍ ആന്‍ഡ്രൂവിന്റെ 'സ്ത്രീ ഇടപാടുകള്‍' ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് ഒരു മുന്‍ ഓഫീസര്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ലിറ്റില്‍ സെന്റ് ജെയിംസിലെ പീഡനവങ്ങള്‍ക്ക് റോയല്‍റ്റി & സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ ചില അംഗങ്ങള്‍ സാക്ഷികളായെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ദ്വീപിലേക്ക് ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം രണ്ട് തവണയെങ്കിലും യാത്ര ചെയ്തിരുന്നു. എപ്സ്റ്റീന്റെ കുപ്രശസ്തമായ ലോലിതാ എക്‌സ്പ്രസിലായിരുന്നു ഇതിലൊരു യാത്ര.

'എപ്സ്റ്റീന്‍ ദ്വീപില്‍ ആന്‍ഡ്രൂവിന്റെ സുരക്ഷാ സംഘം എന്താണ് കണ്ടതെന്നത് ചോദ്യമാണ്. ഇവര്‍ ആന്‍ഡ്രൂവിന്റെ കുറ്റകൃത്യങ്ങള്‍ കണ്ടിട്ടുണ്ടോയെന്ന് ഉറപ്പില്ല. എന്നാല്‍ ചില സുരക്ഷാ അംഗങ്ങള്‍ക്ക് ദ്വീപിലെ കാഴ്ചകള്‍ക്ക് നേരെ കണ്ണടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് ആശങ്കയുണ്ട്', ഒരു മുന്‍ മെറ്റ് ഓഫീസര്‍ പറഞ്ഞു.

മുന്‍ രാജകുമാരനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത വിര്‍ജിനിയ ജിഫ്രെ ഇതിലൊരു ഇരയാണെന്ന് സംശയം ഉയരുന്നുണ്ട്. ദ്വീപില്‍ ഉള്‍പ്പെടെ മൂന്ന് തവണ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചെന്ന് ജിഫ്രെ വെളിപ്പെടുത്തിയിരുന്നു. 1998-ല്‍ എപ്സ്റ്റീന്‍ വാങ്ങിയ ദ്വീപിലേക്ക് മനുഷ്യക്കടത്ത് നടത്തിച്ച് എത്തിച്ച നിരവധി പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നാണ് ആരോപണം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions