നാട്ടുവാര്‍ത്തകള്‍

ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ. താന്‍ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു കെ ബാബുവിന്റെ പ്രഖ്യാപനം. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇന്നാണ്.

തൃപ്പൂണിത്തുറയില്‍ പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും കെ ബാബു വ്യക്തമാക്കി. ‘ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല’ എന്നാണ് 1991ല്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ വിളിച്ചപ്പോള്‍ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാല്‍ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും ആറു തവണ ജയിപ്പിച്ചെന്നും ബാബു പറഞ്ഞു. ബാര്‍ കോഴ വിവാദവും അനധികൃത സ്വത്ത് സമ്പാദനകേസും നിലനില്‍ക്കെ 2016ല്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിനോട് മാത്രമാണ് കെ ബാബു പരാജയപ്പെട്ടത്. എം.സ്വരാജിനോട് 4467 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2021ല്‍ സ്വരാജിനെ 992 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1991 മുതല്‍ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയില്‍ തുടര്‍ച്ചയായി വിജയിച്ചു.

എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതില്‍ കോണ്‍ഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ല്‍ കോണ്‍ഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ബാലികേറാമലയായിരുന്നു തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ എല്ലാ നിലയിലും വലിയ പിന്തുണ നല്‍കി. ഇക്കാലമത്രയും വലിയ പിന്തുണ ലഭിച്ചു. 5 കൊല്ലം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായി. തൃപ്പൂണിത്തുറ ഇത്തവണയും യുഡിഎഫ് പക്ഷത്തു തന്നെ ഉണ്ടാവും. ഭരണമാറ്റം ഉറപ്പായ കാര്യമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടിയുടെ പേര് മാധ്യമങ്ങളില്‍ വന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം എന്തെങ്കിലും വന്നതായി അറിയില്ലെന്നും കെ ബാബു പറഞ്ഞു. പാര്‍ട്ടി നേതൃത്വം സംസാരിച്ചതായും അറിയില്ലെന്ന് കെ ബാബു കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ളയാളാണ് പിഷാരടിയെന്നും കലാകാരന്മാരില്‍ കോണ്‍ഗ്രസിന്റെ പ്ലാറ്റ്‌ഫോമില്‍ ധൈര്യപൂര്‍വം വരുന്ന ആളാണ് പിഷാരടിയെന്നും കെ ബാബു പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു.

  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  • നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ചയെന്നു എല്‍ഡിഎഫ്; മാറ്റം ഉറപ്പെന്ന് ബിജെപി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions