നാട്ടുവാര്‍ത്തകള്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. തൃശൂര്‍ അത്താണി മാളിയേക്കല്‍ ബെന്നി (57) യെയാണ് പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവില്‍ നിന്നും 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാര്‍ച്ചിലായിരുന്നു സംഭവം.

കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു.

കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലായി 13 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നിര്‍ദ്ദേശാനുസരണം പിറവം എസ്എച്ച്‌ഒ സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സെയ്തു മുഹമ്മദ്, എന്‍.പി.ബിജു, എഎസ്ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions