യു.കെ.വാര്‍ത്തകള്‍

സാന്‍ജോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു!

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. പാലക്കാടു നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തിന് സമീപം കഡബയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗവും കുട്ടൂര്‍പാഡൈ സ്വദേശിയുമായ സാന്‍ജോ സുനില്‍(31) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 ജനുവരി 9ന് നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ ജനുവരി 20നാണ് സാന്‍ജോ ഡിപ്പെന്‍ഡന്‍ഡ് വിസയില്‍ അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ എത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അയര്‍ലന്‍ഡിലെ സ്വകാര്യ കെയര്‍ഹോമില്‍ നഴ്‌സായി ജോലി ലഭിച്ചെത്തിയ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പമായിരുന്നു താമസം. പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നാട്ടില്‍ അടുത്ത് താമസിച്ചിരുന്നവരും വിമലഗിരി സെന്റ് മേരിസ് മലങ്കര സിറിയന്‍ കതോലിക്കാ ചര്‍ച്ചിലെ അംഗങ്ങളുമാണ്.

ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ അപകടനില തരണം ചെയ്ത് ആശുപത്രി ചികിത്സയില്‍ തുടരുകയാണ്. ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സാന്‍ജോ അയര്‍ലന്‍ഡില്‍ പോകുന്നതിന് മുമ്പ് നാട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു.

ആത്മഹത്യ ചെയ്തുവെന്ന് അറിയുന്ന ദിവസവും രാവിലെയും മകനുമായി വളരെ സന്തോഷത്തോടു കൂടിയാണ് സംസാരിച്ചതെന്ന് പിതാവ് ടി ജി സുനില്‍ പറഞ്ഞു.ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകനാണ് സാന്‍ജോ. സാന്‍ജിത്ത് , സാന്‍വിന്‍ എന്നിവരാണ് മറ്റ് മക്കള്‍.

അയര്‍ലന്‍ഡില്‍ നിന്നും വെള്ളിയാഴ്ച സാന്‍ജോയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുമെന്നും തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ പൂര്‍ത്തിയാലുടന്‍ മൃതദേഹം നാട്ടിലേക്ക് അയ്ക്കും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions