യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനെ 11 മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു

എപ്‌സ്റ്റിന്‍ വിവാദത്തില്‍പ്പെട്ട ആന്‍ഡ്രൂവിനെ 11മണിക്കൂര്‍ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. രാജ കുടുംബത്തിന് തന്നെ വലിയ തിരിച്ചടിയായ സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബവും വ്യക്തമാക്കി. ചാള്‍സ് മൂന്നാമന്‍ രാജാവ് പുറത്തിറങ്ങിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അധികൃതരുടെ അന്വേഷണം നടക്കുന്നത് ശരിയായ നിലയിലാണ്. മുമ്പ് പറഞ്ഞതു പോലെ അന്വേഷണത്തിന് പൂര്‍ണ പിന്തുണയും സഹകരണവുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകണമെന്നും ആന്‍ഡ്രൂവിന്റെ സഹോദരനായ ചാള്‍സ് രാജാവ് പ്രസ്താവനയിലൂടെ അറിയിച്ചു. അന്വേഷണം നടക്കവേ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. താനും കുടുംബവും തങ്ങളുടെ കര്‍ത്തവ്യവും സേവനവും തുടരുമെന്നും രാജാവ് വ്യക്തമാക്കി.

ആരും നിയമത്തിന് അതീതരല്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കുപ്രസിദ്ധ ലൈംഗീക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം കുറച്ചുകാലമായി വലിയ തലവേദനയാണ് രാജകുടുംബത്തിന് സൃഷ്ടിക്കുന്നത്. ആന്‍ഡ്രൂ ജെഫ്രി എപ്സ്റ്റീന് രഹസ്യ രേഖകള്‍ കൈമാറിയെന്നതും ഗൗരവമേറിയ കുറ്റമാണ്.

സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ നിന്നാണ് പൊലീസ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍സറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 66ാം പിറന്നാള്‍ ദിനത്തിലായിരുന്നു അറസ്റ്റ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions