യു.കെ.വാര്‍ത്തകള്‍

ഏപ്രിലില്‍ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ടിന്റെ കുറവ് വരും; ഓഫ്‌ജെമിന്റെ പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപനം ബുധനാഴ്ച

ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ എനര്‍ജി ബില്ലുകളില്‍ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ബുധനാഴ്ച ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ പ്രവചനങ്ങള്‍. ശരാശരി ബില്ലുകളില്‍ നിന്നും ഏപ്രില്‍ മുതല്‍ 117 പൗണ്ട് കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകളില്‍ ഗ്യാസിനും, വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്. 19 മില്ല്യണ്‍ കുടുംബങ്ങള്‍ ഈ താരിഫിലുണ്ട്.

ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് കാരണമാകുന്നത്. കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബില്ലുകളില്‍ ഒന്ന് കുറയ്ക്കാനായി അടുത്ത മൂന്ന് വര്‍ഷത്തില്‍ 6.9 ബില്ല്യണ്‍ പൗണ്ടാണ് ഗവണ്‍മെന്റ് ഇറക്കുന്നത്.

ഏപ്രില്‍ മുതല്‍ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ ഈ നയം കാരണമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. 2029 വരെ ബില്ലുകള്‍ നിലവിലെ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.

എനര്‍ജി ചെലവുകളും, നാഷണല്‍ ഇന്‍ഷുറന്‍സും ചേര്‍ന്നാണ് ഷോപ്പുകളില്‍ വിലക്കയറ്റം സംഭാവന ചെയ്യുന്നതെന്ന് ബിആര്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഹെലെന്‍ ഡിക്കിന്‍സണ്‍ പറയുന്നു. മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയാണ് ഏറ്റവും ബാധിക്കപ്പെടുന്നത്. സപ്ലൈ ദുര്‍ബലമാകുകയും, ഡിമാന്‍ഡ് ഉയരുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും വില കൂടുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. എനര്‍ജി ചെലവു കുറയുന്നത് പലിശ നിരക്കിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions