യു.കെ.വാര്‍ത്തകള്‍

ഇറാനെ ആക്രമിക്കാന്‍ യുഎസിന് വ്യോമതാവളങ്ങള്‍ അനുവദിക്കാതെ യുകെ

ലണ്ടന്‍: ഇറാനെതിരെ നടത്താനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ ഉപയോഗിക്കാനുള്ള യുഎസിന്റെ ആവശ്യം യുകെ തള്ളി. ഇറാനെതിരെയുള്ള ആക്രമണത്തിന് സര്‍വസന്നാഹങ്ങളുമായി മുന്നേറുന്ന യുഎസിന് തിരിച്ചടിയായാണ് ബ്രിട്ടന്റെ നിലപാട്.

സ്വിന്‍ഡന്‍ സമീപമുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്നുള്ള ദീര്‍ഘദൂര ബോംബാക്രമണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കെയ്ര്‍ സ്റ്റാര്‍മര്‍ ഭരണകൂടം വിസമ്മതിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന മുന്‍കരുതല്‍ ആക്രമണങ്ങളില്‍ പങ്കെടുക്കുന്നത് യുകെയ്ക്ക് അംഗീകരിക്കാനാകില്ലെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

പശ്ചിമേഷ്യയില്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ഇറാനെതിരെ അടിയന്തര പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍ഷ്യയിലെ സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ഇപ്പോഴത്തെ തര്‍ക്കം ബന്ധപ്പെട്ടിരിക്കുന്നു.

യുകെയുടെ നിലപാട് വിമര്‍ശിച്ച് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കുന്നത് അപകടകരമാണെന്നും ഡീഗോ ഗാര്‍ഷ്യയും ആര്‍എഎഫ് ഫെയര്‍ഫോര്‍ഡും അമേരിക്കയ്ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

2001-ന് ശേഷം യുകെ സ്വീകരിച്ച അന്താരാഷ്ട്ര നിയമതത്വങ്ങള്‍ അനുസരിച്ച്, നിയമവിരുദ്ധമായ സൈനിക നടപടികളില്‍ അറിഞ്ഞുകൊണ്ട് സഹായിക്കുന്ന രാഷ്ട്രത്തിനും ഉത്തരവാദിത്വം ഉണ്ടെന്ന നിലപാടാണ് വീണ്ടും ഉറപ്പിച്ചത്. മുന്‍കാല യുഎസ് ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ വിസമ്മതിച്ച ബ്രിട്ടന്‍, സ്വന്തം സ്വത്തുക്കളും സഖ്യകക്ഷികളെയും സംരക്ഷിക്കുന്ന പ്രതിരോധ നടപടികളിലേക്ക് മാത്രമാണ് പങ്കാളിത്തം പരിമിതപ്പെടുത്തുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions