യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നഴ്സ് നിമ്മി ജോയിയുടെ വിയോഗം


ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്‌സും അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന നഴ്സ് നിമ്മി ജോയിയുടെ (34) അകാല വിയോഗത്തില്‍ മലയാളി സമൂഹം ഒന്നടങ്കം വേദനയില്‍ . സഹൃദയത്വവും സേവന മനോഭാവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന നിമ്മി, ചികിത്സയിലിരിക്കെ ഇന്ത്യയില്‍ വെച്ചാണ് അന്തരിച്ചത്.

ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ പരിചിതയായിരുന്നു. വിവിധ സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗത്തിന്റെ മുന്നണി പോരാളികൂടിയായിരുന്നു. നിമ്മിയുടെ വിയോഗം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ഏതാനും മാസങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് (ശ്വാസകോശ ഫൈബ്രോസിസ്) ചികിത്സയിലായിരുന്നു നിമ്മി.

അയര്‍ലന്‍ഡില്‍ ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്നെങ്കിലും, ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25-ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതിന് ശേഷം വിദഗ്ധ പരിചരണത്തില്‍ കഴിയവെ ആരോഗ്യനിലയില്‍ പുരോഗതി പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാവുകയും ചെയ്യുകയായിരുന്നു.

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് പോന്നിരുന്നു. അവിടെ അവര്‍ക്കു അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്‌നങ്ങളും ഫലിക്കാതെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയര്‍ലന്‍ഡിലെ ലോയിസ് കൗണ്ടിയിലായിരുന്നു താമസം. ഭര്‍ത്താവ് വിപിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions