നാട്ടുവാര്‍ത്തകള്‍

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പിടിച്ചെടുത്തു

ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും ജോസ് തോമസിനെതിരെ പരാതിയിലുണ്ടായിരുന്നു.

പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്.. ബിഹാറിലെ പട്നയിലായിരുന്നു ജോസ് തോമസ് മുന്‍പ് താമസിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പാണ് ഇദ്ദേഹം സിക്കന്തര്‍പൂരിലെത്തിയത്. മതപരിവര്‍ത്തനത്തിനായാണ് ജോസ് തോമസ് സിക്കന്തര്‍പൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions