യു.കെ.വാര്‍ത്തകള്‍

എപ്സ്റ്റീന്‍ ഫയല്‍സ്; മുന്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സനെ അറസ്റ്റ് ചെയ്തു

കുട്ടിപീഡകന്‍ എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ ലോകത്തെ പല പ്രമുഖരും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ യുകെയുടെ മുന്‍ യുഎസ് അംബാസിഡറിന്റെ അറസ്റ്റിലേയ്ക്കും വിഷയം എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എലൈറ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പീറ്റര്‍ മണ്ടേല്‍സനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തിയെന്ന ആരോപണങ്ങളിലാണ് അറസ്റ്റ്. ബിസിനസ്സ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെയാണ് മണ്ടേല്‍സണ്‍ ചതിച്ചത്.

മെട്രോപൊളിറ്റന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ടീമാണ് മണ്ടേല്‍സനെ അറസ്റ്റ് ചെയ്തത്. പൊതു ഓഫീസില്‍ വെച്ച് അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ലേബറിന്റെ ആര്‍ക്കിടെക്ടായി അറിയപ്പെടുന്ന മണ്ടേല്‍സനെ വിട്ടയച്ചത്.

17 ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ടേല്‍സന്റെ ലണ്ടനിലെയും, വില്‍ട്ഷയറിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം അറസ്റ്റിന് ഇത്രയും ദിവസങ്ങള്‍ വേണ്ടിവന്നത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറെ സമാനമായ സംശയത്തില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് മണ്ടേല്‍സനും പിടിവീഴുന്നത്. എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇമെയിലുകളും, ചിത്രങ്ങളുമാണ് മണ്ടേല്‍സനെ കുടുക്കിയത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions