യു.കെ.വാര്‍ത്തകള്‍

കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് നഗ്‌ന മസാജ് നല്‍കിയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ വച്ച് പ്രിന്‍സ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറിനു താന്‍ നഗ്‌ന മസാജ് നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രഫഷണല്‍ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോനിയാണ് ഈ ആരോപണം ഉന്നയിച്ചത്.

മോണിക്കിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഗിസ്ലൈന്‍ മാക്സ്വെല്ലിന്റെ നിര്‍ദേശപ്രകാരം അവള്‍ കൊട്ടാരത്തിലേക്ക് പോയതും, സുരക്ഷാ പരിശോധനകളില്ലാതെ പ്രവേശനം സാധ്യമായതുമാണ്. ആന്‍ഡ്രൂവിന്റെ മുറിയിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് ടവല്‍ ധരിച്ച് അദ്ദേഹം പുറത്തുവന്നുവെന്നും, പിന്നീട് ടവല്‍ മാറ്റിയെന്നും അവള്‍ പറഞ്ഞു. നഗ്‌നനായിരുന്നു എന്നത് ഒഴിച്ചാല്‍, പെരുമാറ്റത്തില്‍ ആന്‍ഡ്രൂ മാന്യനായിരുന്നു എന്നും മോണിക്ക് വ്യക്തമാക്കി.

മസാജിന് നല്‍കിയ പ്രതിഫലം 75 പൗണ്ടാണെന്നും, അത് രാജകുടുംബത്തിന്റെ കൗട്ട്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ചെക്കിലൂടെ നല്‍കിയതാണെന്നും അവള്‍ ആരോപിച്ചു. അന്നത്തെ ആന്‍ഡ്രൂവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഷാര്‍ലറ്റ് മാന്‍ലി ഒപ്പിട്ട ചെക്കാണ് ഉപയോഗിച്ചതെന്ന് മോണിക്ക് കൂട്ടിച്ചേര്‍ത്തു.

ഈ വെളിപ്പെടുത്തല്‍ രാജകുടുംബത്തിന് ആന്‍ഡ്രൂ വഴിയുള്ള അടുത്ത തലവേദനയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions