നാട്ടുവാര്‍ത്തകള്‍

ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴ തുറവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താന്‍ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികര്‍ത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താന്‍ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകള്‍ ആ ഭാഗത്ത് വെച്ചു.

സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാള്‍ അമ്മയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ട് നാട്ടുകാര്‍ക്ക് ഇതൊരു കൊലപാതകമായിരുന്നോ എന്ന് സംശയം തോന്നുകയായിരുന്നു. രാധയുടെ മൃതദേഹം പൊലീസ് ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions