നാട്ടുവാര്‍ത്തകള്‍

കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്

കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാര്‍ തന്നെ മര്‍ദിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്‌ക്കുമാണ് പരിക്കേറ്റത് എന്ന് മന്ത്രി പറഞ്ഞു. മന്ത്രിയെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വധശ്രമത്തിന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വ്യാപക പ്രതിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തു.

വന്ദേഭാരത് ട്രെയിനില്‍ മന്ത്രി യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സ്പീക്കറും റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. മന്ത്രിയെ സമരക്കാര്‍ ആക്രമിച്ചെന്ന് സ്പീക്കറും പറഞ്ഞു.

കത്രിക വിവാദത്തിനു പിന്നാലെ കണ്ണൂരില്‍ വ്യാപകമായി വീണാ ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു.

എന്നാല്‍ വീണാ ജോര്‍ജിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നവാദം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളി . സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തില്‍ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാര്‍ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. വിഷയം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വീണ ജോര്‍ജിന്റേത് ഒന്നാംതരം അഭിനയമാണെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പ്രതികരിച്ചു. പ്രതിഷേധക്കാര്‍ മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും അസഭ്യവും ആക്രോശവുമായി മന്ത്രിയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ സമീപത്തേക്കു പാഞ്ഞടുക്കുകയായിരുന്നു എന്നും നേതാക്കള്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാനും നേതാക്കള്‍ വെല്ലുവിളിച്ചു. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം കത്തിക്കാനാണ് നീക്കം.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കേ സൗത്താംപ്ടണ്‍ മലയാളി മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions