സിനിമ

വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍

'കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്‍ഡ് സിനിമയുടെ ടീസര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്.

വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഏതെങ്കിലും ഉള്ളടക്കം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവോ വിധിയോ ഉണ്ടായിട്ടില്ലെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട്' ടീസര്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കാന്‍ സണ്‍ഷൈന്‍ പിക്ചേഴ്‌സ് ആഗ്രഹിക്കുന്നു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു കോടതിയും ഒരു ഉള്ളടക്കവും നീക്കാന്‍ ചെയ്യാന്‍ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഒന്നും നീക്കംചെയ്‌തിട്ടില്ല. 'ദ കേരള സ്‌റ്റോറി ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളോടും വ്യക്തികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്‌ടിക്കും', സണ്‍ഷൈന്‍ പിക്ചേഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions