യു.കെ.വാര്‍ത്തകള്‍

വളര്‍ത്തുനായ നക്കി; യുകെയില്‍ ഇന്ത്യന്‍ വംശജയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി

വളര്‍ത്തു നായയുടെ ഉമിനീരില്‍ നിന്നുണ്ടായ അണുബാധ മൂലം യുകെയില്‍ 56 കാരി ഇന്ത്യന്‍ വംശജയുടെ കൈകാലുകള്‍ നഷ്ടമായി. യുകെയില്‍ നിന്നുള്ള മന്‍ജിത് സാംഘയ്ക്കാണ് ദുരനുഭവമുണ്ടായത്.

2025 ജൂലൈയില്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ മന്‍ജിത്തിന് ചെറിയ ശാരീരിക അസ്വസ്ഥതകളാണ് ആദ്യം അനുഭവപ്പെട്ടത്. എന്നാല്‍ അടുത്ത ദിവസം രാവിലെയായപ്പോഴേക്കും സ്ഥിതി ഗുരുതരമായി. ശരീരം തണുത്തു മരവിക്കുകയും ചുണ്ടുകള്‍ നീലനിറമാകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ബോധരഹതയായ മന്‍ജിത്തിനെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പലതവണ ഹൃദയാഘാതമുണ്ടായെങ്കിലും അവര്‍ അതിജീവിച്ചു.

പരിശോധനയില്‍ യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവില്‍ നായ നക്കിയതാണ് അണുബാധയ്ക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. നായയുടെ ഉമിനീരിലൂടെ കാപ്‌നോസൈറ്റോഫോഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ രക്തത്തില്‍ കലരുകയും അത് രൂക്ഷമായ സെപ്‌സിസ് അവസ്ഥയിലേക്ക് നയിക്കുകയായിരുന്നു അണുബാധ ശരീരത്തിലാകെ പടരാന്‍ തുടങ്ങിയതോടെ രണ്ടു കാലുകളും കാല്‍മുട്ടിന് താഴെയായി മുറിച്ചുമാറ്റേണ്ടിവന്നു. പിന്നാലെ കൈകളും മുറിച്ചുമാറ്റി.

നായ്ക്കളുടേയും പൂച്ചകളുടേയും ഉമിനീരില്‍ സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയയാണ് . മൃഗങ്ങള്‍ക്ക് ഇത് ദോഷകരമല്ലെങ്കിലും മനുഷ്യരുടെ രക്തിത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാനും മരണത്തിന് വരെയും കാരണമായേക്കാം.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions