യു.കെ.വാര്‍ത്തകള്‍

പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ

ലണ്ടനിലെ പാക്കിസ്ഥാനികളുടെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ. മോശം അനുഭവങ്ങള്‍ കൊണ്ട് തളര്‍ന്നുവെന്നും ഇനി തുടരാനാകില്ലെന്നും രംഗ് രേസ് റസ്‌റ്റൊറന്റ് ഉടമ ഹര്‍മന്‍സിങ് കപൂര്‍ പറയുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഈ കടുത്ത തീരുമാനം. പാക്കിസ്ഥാനികള്‍ ഓണ്‍ലൈനിലൂടെ മനപൂര്‍വം റേറ്റിങ് മോശമായി നല്‍കുന്നുവെന്നും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സിങ് പറഞ്ഞു.

മോശം തീരുമാനം എടുക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിങ് പറഞ്ഞു. പാക് വംശജരാണ് ഭക്ഷണത്തെ പറ്റി മോശം പറയുന്നത്. യുകെ പൊലീസില്‍ നിന്ന് യാതൊരു പിന്തുണയുമില്ല. ഓണ്‍ലൈന്‍ ആക്രമണം മാത്രമല്ല തന്റെ വാഹനത്തിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പോസ്റ്റിന് പിന്നാലെ ഹര്‍മന്‍സിങ് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായി. തന്റെ റസ്റ്റൊറന്റില്‍ ഹലാല്‍ മാംസം വില്‍ക്കാത്തതിനാലാണ് മുസ്ലീങ്ങള്‍ തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് സിങ് പറഞ്ഞു. തന്റെ ബിസിനസ് തകര്‍ന്നതില്‍ ആശങ്കയില്ലെന്നും റെസ്റ്റൊറന്റ് സ്വയം പൂട്ടാന്‍ തീരുമാനിച്ചതാണെന്നും ഇനി മുഴുവന്‍ സമയം പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയാണെന്നും സിങ് പറഞ്ഞു.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെയും സിങ് വിമര്‍ശിച്ചു. ലണ്ടനില്‍ പാക്കിസ്ഥാനികള്‍ ആധിപത്യം നടത്താന്‍ കാരണം ലണ്ടന്‍ മേയറാണെന്ന് സിങ് രോപിച്ചു. ഹലാല്‍ മാംസം വിളമ്പാത്തതില്‍ അഭിമാനിക്കുന്നുവെന്നും യുകെയില്‍ ഹലാല്‍ നിരോധിക്കണമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions