യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും

യുകെയില്‍ ആദ്യമായി വീട് വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശം മാഞ്ചസ്റ്റര്‍. നഗരത്തിന്റെ വികസിക്കുന്ന സമ്പദ്ഘടനയും, താരതമ്യേന കുറഞ്ഞ വിലയില്‍ വീടുകള്‍ ലഭ്യമാകുന്നു എന്നതുമാണ് യുവ പ്രൊഫഷണലുകളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. മാഞ്ചസ്റ്ററില്‍ കണക്കുകള്‍ നോക്കിയാല്‍, 2025ല്‍ മോര്‍ട്ട്‌ഗേജിലൂടെ വാങ്ങിയ വീടുകളില്‍ 70.2 ശതമാനവും വാങ്ങിയത് ആദ്യവീട് സ്വന്തമാക്കിയവരാണെന്നാണ് ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് പറയുന്നത്.

ശരാശരിയേക്കാള്‍ കുറഞ്ഞ വീടുവില, തൊഴില്‍ അവസരങ്ങള്‍, വ്യത്യസ്ത തരത്തിലുള്ള വീടുകള്‍ വില്‍ക്കാനുണ്ട് എന്ന വസ്തുത എന്നിവയൊക്കെയാണ് ഇവിടേക്ക് കൂടുതലായി ആളുകളെ ആകര്‍ഷിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ ഇക്കാര്യത്തില്‍ ഒന്നാമത് നില്‍ക്കുമ്പോഴും ആദ്യ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എറ്റവും പ്രിയപ്പെട്ട നഗരമായി വളര്‍ന്നു വരുന്നത് വൂസ്റ്റര്‍ ആണ്. ഏറ്റവും വേഗത്തില്‍ വളരുന്ന, 'ആദ്യവീട് വിപണി' എന്നാണ് ഇപ്പോള്‍ വൂസ്റ്റര്‍ അറിയപ്പെടുന്നത് തന്നെ. നഗരത്തിന്റെ പഴമയും ചരിത്ര പ്രാധാന്യവുമാണ് ഈ കത്തീഡ്രല്‍ നഗരത്തിലേക്ക് കൂടുതലായി ആളുകളെ ആകര്‍ഷിക്കുന്നത്.

അതേസമയം, 2025ല്‍ മാഞ്ചസ്റ്റര്‍ കഴിഞ്ഞാല്‍, ആദ്യ വീട് സ്വന്തമാക്കാന്‍ താത്പര്യപ്പെട്ടത് സാന്‍ഡ്വെല്ലിലായിരുന്നു. ഇവിടെ വീടുകള്‍ വാങ്ങിയവരില്‍ 69.7 ശതമാനം പേരും ആദ്യ വീട് സ്വന്തമാക്കിയവരാണ്. ബര്‍മിംഗ്ഹാം, ലൂട്ടന്‍, തറോക്ക്, ലെസ്റ്റര്‍ എന്നിവയും 2025ല്‍ ആദ്യ വീട് സ്വന്തമാക്കിയവരുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. ലണ്ടനിലെ ജീവിതച്ചെലവും വീട് വിലയിലെ കുതിപ്പും മൂലം മലയാളികളടക്കം തലസ്ഥാന നഗരി വിടുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions