യു.കെ.വാര്‍ത്തകള്‍

ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ

ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാര്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ അക്കൗര്യം രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ. യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍ വരും. ഈ വര്‍ഷം തന്നെ മറ്റു രാജ്യങ്ങളിലും നിലവില്‍ വരും.

ഇന്‍സ്റ്റഗ്രാമിലെ പാരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ മെയില്‍, ടെക്‌സ്റ്റ് മെസേജ്, വാട്‌സ് ആപ്പ് എന്നിവ വഴി അറിയിപ്പു ലഭിക്കും.

ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍ വിവരം അറിയിക്കും. ഒപ്പം ആത്മഹത്യ , സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍ നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കും. സമീപകാലത്തു നിരവധിപ്പേരാണ് ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തെരച്ചില്‍ നടത്തിവരുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions