യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം

കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ചു വോട്ടു നേടാന്‍ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചു ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം. അനധികൃതമായി എത്തിയാലും ഫ്രീയായി താമസവും ജോലിയില്ലെങ്കിലും മിനിമം വേതനവും ഉറപ്പാക്കും. ജോലി ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കും. ഒപ്പം എന്‍എച്ച്എസ് സേവനങ്ങള്‍ സൗജന്യമായി നല്‍കും. എല്ലാവരേയും ഞെട്ടിക്കുന്ന നയങ്ങളാണ് ഗ്രീന്‍സ് പാര്‍ട്ടിയുടേത്.

ഡെയ്‌ലി മെയില്‍ പുറത്തുവിട്ട നയരേഖയില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ നിര്‍ത്തലാക്കാന്‍ ഗ്രീന്‍ ആലോചിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് മാപ്പു നല്‍കി അവര്‍ക്ക് യുകെയില്‍ തുടരാന്‍ അനുവദിക്കുന്ന നയങ്ങളാണ് ഗ്രീന്‍സിന്റെത്.

കഞ്ചാവും ഹെറോയിനും ഉള്‍പ്പെടെ വിനോദ ആവശ്യങ്ങള്‍ക്ക് നിയമപരമാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടത്രെ. ഏതായാലും അതിരുകളില്ലാതെ വളരെ വിശാലമായി സ്വപ്‌നം കാണുന്ന ഗ്രീന്‍സിന്റെ പ്രഖ്യാപനം മറ്റ് പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനത്തോടെയാണ് കാണുന്നത്. കുടിയേറ്റത്തിലെ വിട്ടുവീഴ്ച രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും സാമ്പത്തിക അടിത്തറയ്ക്കും തിരിച്ചടിയാകും.

രാജ്യത്തെ അപകടത്തിലേക്ക് തള്ളിവിടുമെന്നാണ് വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നത്. രാജ്യത്തിന് തിരിച്ചടിയാകുമെന്ന പേരില്‍ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടാണ് റിഫോം യുകെ എടുക്കുന്നത്. ടോറികളും അങ്ങനെതന്നെ. ലേബറും ആ വഴിയ്ക്കാണ് നീങ്ങുന്നത്. അപ്പോഴാണ് ഗ്രീന്‍സ് പാര്‍ട്ടി വ്യത്യസ്ത നിലപാട് കൊണ്ട് ഞെട്ടിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions