യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി

ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങള്‍ തെരഞ്ഞെടുപ്പിനെ സഹായിച്ചെന്ന് വ്യക്തമാണെങ്കിലും കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും എന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍സ് വിജയിച്ചതോടെ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ അയവു വരുത്തുമെന്ന് വിലയിരുത്തലുണ്ടായി. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. കര്‍ശന നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന നേതാക്കളുടെ അഭിപ്രായത്തില്‍ നിന്ന് ഭിന്നമാണ് ഷബാന മഹ്‌മൂദിന്റെ അഭിപ്രായം.

നിലവിലെ നയങ്ങള്‍ മാറില്ലെന്നാണ് ഷബാന മഹ്‌മൂദ് വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ അകറ്റുന്നതാണ് പുതിയ കുടിയേറ്റ നയമെന്ന വിമര്‍ശനത്തെ ഷബാന മഹ്‌മൂദ് തള്ളി.

അനധികൃത കുടിയേറ്റം രാജ്യത്ത് കടുത്ത സമര്‍ദ്ദമുണ്ടാക്കുന്നു, ഭിന്നതരൂക്ഷമാകുന്നു. യുകെയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും പ്രാധാന്യമേറിയതാണ്. അനധികൃതമായി യുകെയിലേക്കെത്തുന്നവരോടുള്ള സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാകില്ല. ഇമിഗ്രേഷന്‍ നയം കര്‍ശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

അഭയാര്‍ത്ഥി നയങ്ങള്‍ പ്രഖ്യാപിച്ചത് പോലെ മാറ്റമില്ലാതെ തുടരുമെന്ന് സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മുസ്ലീം വോട്ടര്‍മാരെ ഇത് അകറ്റുമെന്ന വാദങ്ങള്‍ തെറ്റാണെന്നും ഇവര്‍ പറയുന്നു. ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പില്‍ റിഫോം പാര്‍ട്ടിക്കും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തതോടെയാണ് ലേബര്‍ പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്. ലേബര്‍ ബന്ധമുള്ള ഏറ്റവും വലിയ യൂണിയനായ യുണീഷന്‍ ജനറല്‍ സെക്രട്ടറി നയം മാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും 'തെറ്റായ പാഠങ്ങള്‍' ഉള്‍ക്കൊള്ളാന്‍ ഷബാന മഹ്മൂദ് തയ്യാറല്ലെന്ന് ഒരു പാര്‍ട്ടി സ്രോതസ്സ് വെളിപ്പെടുത്തി. അനധികൃതമായി എത്തുന്നവര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹോം സെക്രട്ടറി സൂചിപ്പിക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions