ചരമം

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി

ഡബ്ലിനില്‍ താമസിച്ചിരുന്ന മലയാളി യുവതി അശ്വതി രാജശേഖരനെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം അശ്വതിയുടേതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതശരീരം ലോക്കലിസ്റ്റൗണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡബ്ലിനിലെ ചെറിവുഡില്‍ താമസിച്ചിരുന്ന അശ്വതിയുടെ മൃതദേഹം ബ്രേ കടല്‍ത്തീരത്തില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഓഫിസില്‍നിന്ന് മടങ്ങിയെത്തിയ ശേഷം അശ്വതി കടല്‍ത്തീര പ്രദേശത്തേക്ക് എത്തിയെന്നത് ദുരൂഹമാണ്.

ഡബ്ലിന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ഹേയ്‌സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐടി ഉദ്യോഗസ്ഥയായിരുന്ന ബാംഗ്ലൂര്‍ സ്വദേശിനിയായ അശ്വതിയെ കാണാനില്ലെന്ന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

ജോലി സംബന്ധമായി ലെറ്റര്‍കെന്നിയിലേക്കുള്ള സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ എത്തേണ്ടതായിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ അശ്വതി ജോലി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡാല്‍ക്കി ബീച്ചിന് സമീപത്ത് നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് കടലില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അശ്വതിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions