യു.കെ.വാര്‍ത്തകള്‍

അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍

അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രിയില്‍ എത്തുന്നവര്‍ കിടക്കയ്ക്കായി കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകള്‍. 24 മണിക്കൂര്‍ വരെയാണ് കാത്തിരിപ്പു നീണ്ടത്. 2025 ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം കിടയ്ക്കയ്ക്കായി ആശുപത്രി വരാന്തയില്‍ 24 മണിക്കൂറിലേറെ കാത്തിരുന്നത് 52000 രോഗികളാണെന്നാണ്‌ കണക്ക്. ഇതില്‍ തന്നെ 6893 പേര്‍ക്ക് കിടക്ക തരപ്പെട്ടത് 48 മണിക്കൂറിന് ശേഷവും. അവശതകളും വേദനയുമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ ട്രോളിയിലും കസേരയിലും നിലത്തുമായി അരലക്ഷം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കി. പോയകാലത്തെ തിരക്കേറിയ തണുപ്പുകാലമാണ് എന്‍എച്ച് എസ് നേരിടുന്നതെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആരും മുന്നോട്ട് വയ്ക്കുന്നില്ല. കോറിഡോര്‍ കെയറിനായി സ്റ്റാഫിനെ പോലും നിയമിക്കുന്ന ട്രസ്റ്റുകളുണ്ട്.

വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ 7681, റോയല്‍ ബ്ലാക്‌ബേണ്‍ 7245, ആരോ പാര്ക്ക് 4922, റോയല്‍ പ്രസ്റ്റണ്‍ 40550 പേര്‍, വാരിങ്ടണ്‍ ഹോസ്പിറ്റല്‍ 3781 എന്നിവയാണ് കോറിഡോര്‍ കെയറില്‍ റെക്കോര്‍ഡിട്ട ആശുപത്രികള്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പ്.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions