യു.കെ.വാര്‍ത്തകള്‍

യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍


യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധി മൂലം യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതം ഉണ്ടാകും എന്ന ആശങ്കയില്‍ ചാന്‍സലര്‍. യുദ്ധം മൂലം എണ്ണ വില ഉരുകയാണ്. യുകെയില്‍ സാമ്പത്തിക പ്രതിസന്ധി ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറഞ്ഞു. ഇതിനുപുറമേ ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ താരിഫ് പ്രതിസന്ധിയുമുണ്ടാകും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ല.

നികുതി വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഒരുക്കാനുള്ള റേച്ചല്‍ റീവ്‌സിന്റെ ശ്രമത്തിന് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. എങ്കില്‍ പോലും കടുത്ത നിലപാടുകളാണ് ബജറ്റില്‍ കൊണ്ടുവന്നത്. ഇപ്പോഴിതാ പണപ്പെരുപ്പം കൂടുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമെല്ലാം തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

ചാന്‍സലര്‍ കൊണ്ടുവന്ന നികുതി നയം സാധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിനിടെ എണ്ണവില ഉയരുകയും സാധനങ്ങളുടെ വില വര്‍ധനവും എനര്‍ജി ബില്ല് ഉയരുന്നതുമൊന്നും ജനങ്ങള്‍ ഉള്‍ക്കൊള്ളുകയുമില്ല. യുദ്ധം നീണ്ടുപോയാല്‍ വീണ്ടും രാജ്യം പ്രതിസന്ധിയിലാകും. ക്ഷേമ പദ്ധതികള്‍ക്കും പെന്‍ഷനും ഉള്‍പ്പെടെ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. ഇറാന്‍ വിഷയത്തില്‍ അയവു വന്നില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ചാന്‍സലര്‍ .

എനര്‍ജി ബില്ലുകള്‍ ഏപ്രില്‍ മാസത്തോടെ കുറയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ബ്രിട്ടന്‍. കൂടാതെ പണപ്പെരുപ്പവും താഴുന്നതിനാല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. അങ്ങനെ മോര്‍ട്ടഗേജ് നിരക്കും കുറയുമെന്ന് കരുതി. എന്നാല്‍ ഇറാനില്‍ അമേരിക്കയും, ഇസ്രയേലും ചേര്‍ന്ന് അക്രമം നടത്തിയതോടെ സ്ഥിതി മാറി. പ്രതീക്ഷകളെല്ലാം സ്വപ്‌നങ്ങളായി അവശേഷിക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക.

സൗദി അറേബ്യയിലെയും, ഖത്തറിലെയും ഇന്ധന പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ഇവ അടച്ചിട്ടത് പ്രതിസന്ധി രൂക്ഷമാക്കും. അതേസമയം ഇന്ധനവില ഉയര്‍ന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കുമെന്നാണ് ആശങ്ക. ഇതോടെ പലിശ കുറയ്ക്കാനുള്ള നീക്കങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റിവെയ്ക്കുമെന്നും വിപണി സൂചിപ്പിക്കുന്നു.

  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണുകള്‍ നിയമം മൂലം നിരോധിക്കും; നിലപാടില്‍ മലക്കം മറിഞ്ഞു ലേബര്‍ സര്‍ക്കാര്‍
  • മെയില്‍ അസാധാരണ കാലാവസ്ഥ; ലണ്ടന്‍ ഉള്‍പ്പടെ 27 നഗരങ്ങള്‍ മഞ്ഞില്‍ മൂടും
  • ലണ്ടനിലെ സിനഗോഗ്‌ ലക്ഷ്യമിട്ട് തീവെപ്പ് ആക്രമണം; 2 പേര്‍ പിടിയില്‍
  • എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചു; ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യുകെ
  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions