യു.കെ.വാര്‍ത്തകള്‍

സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും

മൃതദേഹം സംസ്‌കരിക്കുന്നതിന് നൂതന മാര്‍ഗവുമായി സ്‌കോട്ട്‌ലന്‍ഡ് . വെറും രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാകുന്ന രീതിയാണ് 2026 വേനല്‍ക്കാലം മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ശാസ്ത്രീയമായി ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ഈ ജലസംസ്‌കാര രീതി, പരമ്പരാഗത ശ്മശാനങ്ങളില്‍ പ്രകൃതി വാതകം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ ബദലായി കണക്കാക്കപ്പെടുന്നു.

മൃതശരീരം പട്ടോ കമ്പിളിയോ പൊതിഞ്ഞ് ഉയര്‍ന്ന മര്‍ദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു. 95% വെള്ളവും 5% പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് പോലുള്ള ആല്‍ക്കലൈന്‍ രാസവസ്തുക്കളും ചേര്‍ന്ന മിശ്രിതം 150 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചേംബറിലേക്ക് നിറയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ദ്രാവകം ശുദ്ധീകരിച്ച് മലിനജലമായി ഒഴുക്കുകയും, അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി പൊടിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും.

ഒരു ജലസംസ്‌കാരത്തിന് 1,500 മുതല്‍ 5,000 ഡോളര്‍ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. 2023-ല്‍ നടത്തിയ സര്‍വേയില്‍ 84% പേര്‍ ഈ രീതിയെ പിന്തുണച്ചതോടെ, യുകെയില്‍ ആദ്യമായി സ്‌കോട്ട്‌ലന്‍ഡാണ് നടപ്പിലാക്കുന്നത്.

എന്നാല്‍ മൃതദേഹം ലയിപ്പിച്ച ദ്രാവകം സാധാരണ ജലസ്രോതസ്സുകളിലേക്ക് വിടുന്നതിനെതിരെ ചില വിവാദങ്ങളും ഉയരുന്നുണ്ട്. 'ഈ ദ്രാവകത്തില്‍ ഡിഎന്‍എ ഇല്ല, പൂര്‍ണ്ണമായും അണുവിമുക്തമാണ്. ഇതില്‍ പ്രോട്ടീനുകള്‍, പഞ്ചസാര, ലവണങ്ങള്‍ മാത്രമേ ഉണ്ടാകൂ,' ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന Kindly Earth കമ്പനി വ്യക്തമാക്കുന്നു.

പ്രാദേശിക ഭരണകൂടങ്ങളും വാട്ടര്‍ അതോറിറ്റികളും അനുമതി നല്‍കിയ ശേഷം 2026 വേനല്‍ക്കാലത്ത് ആദ്യ ജലസംസ്‌കാരം നടത്താനാണ് സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions