യു.കെ.വാര്‍ത്തകള്‍

പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. എന്നാല്‍ ഹോം സെക്രട്ടറിയുടെ നയങ്ങള്‍ക്കെതിരെ ലേബര്‍ എംപിമാര്‍ തന്നെ രംഗത്തുവന്നു. യുഎസിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ പിന്തുടരുന്നുവെന്നാണ് എംപിമാരുടെ ആരോപണം. എന്നാല്‍ എത്രയൊക്കെ എതിര്‍പ്പ് ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ഷബാന മഹ്മൂദ് യുകെയുടെ പെര്‍മനന്റ് അഭയാര്‍ത്ഥി പദവി അവസാനിപ്പിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ സഹായം ആവശ്യമില്ലാത്ത അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ഇനി ഇത് കിട്ടില്ലെന്ന് മാത്രമല്ല, നിയമം തെറ്റിച്ചാലും വരിക്ക് പുറത്താകും. അഭയാര്‍ത്ഥി അപേക്ഷ തള്ളിയ 150 കുടുംബങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ 40,000 പൗണ്ട് വീതം നല്‍കാനുള്ള പൈലറ്റ് സ്‌കീമും പ്രഖ്യാപനത്തിലുണ്ട്. ഈ കുടുംബങ്ങളെ ബന്ധപ്പെട്ടതായും ഏഴ് ദിവസത്തില്‍ തീരുമാനം അറിയിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മഹ്മൂദ് അറിയിച്ചു.

'ബ്രിട്ടനിലെ ജനങ്ങളുടെ ദയവ് അഭയാര്‍ത്ഥി നിയമങ്ങളെ ദുരുപയോഗം ചെയ്യാനും, അനധികൃതമായി ജോലി ചെയ്യാനും ഉപയോഗിച്ചതോടെയാണ് ഈ നയം മാറ്റം', ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി ഇല്ലാത്തവര്‍ക്കാണ് നികുതിദായകന്‍ പണം നല്‍കുന്ന താമസസൗകര്യങ്ങള്‍ ലഭിക്കുക. റിഫോം യുകെ പോലുള്ള തീവ്രവലത് പാര്‍ട്ടികള്‍ അതിര്‍ത്തി നിയന്ത്രണം ആയുധമാക്കുന്നത് തടയാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. നയങ്ങള്‍ സഭയില്‍ ചര്‍ച്ചയ്ക്ക് എത്തുമ്പോള്‍ എതിര്‍ക്കാനാണ് ചില ലേബര്‍ എംപിമാരുടെ നീക്കം.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions