സ്പിരിച്വല്‍

പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി

ലണ്ടന്‍: യുകെയിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകന്‍ മഹാക്ഷേത്രത്തില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും മുന്‍ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നല്‍കി.


രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടര്‍ന്ന് നിവേദ്യം പാകം ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് ദേവീ പൂജയും, സഹസ്രനാമ അര്‍ച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങള്‍ക്ക് വിളമ്പി നല്‍കി. യുകെയുടെ നന ഭാഗങ്ങളില്‍ നിന്നായി ഏകദേശം മുന്നൂറോളം ഭക്തര്‍ നിവേദ്യം സ്വീകരിക്കാന്‍ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവര്‍ക്കായി മണ്ടപ്പുറ്റ്, തെരളി അപ്പം എന്നിവയും പകുത്തു നല്‍കുകയുണ്ടായി. ഊണും വിവിധ പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.

പ്രവര്‍ത്തിദിനമായിരുന്നെങ്കിലും, വര്‍ഷംതോറും പൊങ്കാലയില്‍ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേര്‍ന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.


മുരുകന്‍ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാന്‍ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തില്‍ ഓര്‍മ്മിച്ചു. മുരുകന്‍ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ്, ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.


നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് കാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുന്‍ കൗണ്‍സിലര്‍ ജോസ് അലക്സാണ്ടര്‍ അടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു. സജീവ് ദിവാകരന്‍, സജിത് എന്നിവര്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി.

  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  • ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
  • 'ഭജനോത്സവം 2026' ഡര്‍ബിയില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ശനിയാഴ്ച്ച; വിളക്ക് പൂജയടക്കം നിരവധി വഴിപാടുകള്‍
  • സീറോ-മലബാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 18 ന്; റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും
  • വൈശാഖ മാസചരണം മേയ് 30 ശനിയാഴ്ച
  • ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions