യു.കെ.വാര്‍ത്തകള്‍

മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്

മദ്ധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലേക്ക് സന്ദര്‍ശിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് പുതിയ യാത്രാ നിര്‍ദ്ദേശങ്ങളുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മേഖലയില്‍ സംഘര്‍ഷം കനക്കുന്നതോടെ ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായ യാത്രാ വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ മറ്റിടങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ വകുപ്പ് പുതിയ യാത്രാ നിര്‍ദ്ദേശവുമായി എത്തിയിരിക്കുന്നത്. ഈ മേഖലയിലെ ഏഴ് രാജ്യങ്ങളില്‍ ഉള്ള ബ്രിട്ടീഷ് പൗരന്മാരോട്, അവരുടെ ഈ രാജ്യങ്ങളിലെ സാന്നിദ്ധ്യം വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹ്‌റിന്‍, ഇസ്രയേല്‍, കുവൈറ്റ്, ലെബനന്‍, പലസ്തീന്‍, ഖത്തര്‍, യുഎ ഇ എന്നീ രാജ്യങ്ങളില്‍ ഉള്ള ബ്രിട്ടീഷുകാരോടാണ് അവരുടെ സാന്നിദ്ധ്യം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ഉള്‍പ്പടെ 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അഫ്ഗാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മുറുകിയ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അര്‍മീനിയയുടെ ചില പ്രദേശങ്ങളിലേക്കും, അര്‍മീനിയ - അസര്‍ബൈജാന്‍ അതിര്‍ത്തിയിലേക്കും സഞ്ചരിക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്.

മേല്പ്പറഞ്ഞ രാഷ്ട്രങ്ങള്‍ കൂടാതെ ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ദ്ദാന്‍, യമന്‍, പാകിസ്ഥാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സൗദി അറേബ്യ, തുര്‍ക്കി, തുര്‍ക്ക്‌മെനിസ്താന്‍, സിറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുദ്ധം മുറുകിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷുകാര്‍. ദുബായ് വിമാനത്താവളത്തില്‍ കടുത്ത ആശങ്കയോടെയാണ് പലരും വിമാനത്തിനായി കാത്തിരിപ്പ് തുടരുന്നത്. ഇസ്രയേലിനു നേരെ നടത്തിയതിനു സമാനമായ അളവിലുള്ള ആക്രമണമാണ് ഇറാന്‍ യുണൈറ്റഡ് അറബ് എമിരേറ്റ്‌സിന് നേരെ നടത്തിയത്. മദ്ധ്യപൂര്‍വ്വ മേഖലയിലെ പ്രധാന വ്യവസായ നഗരമായ ദുബായിയെ നശിപ്പിക്കുന്ന വിധത്തിലുള്ള ആക്രമണങ്ങളായിരുന്നു അവര്‍ നടത്തിയത്.

ഏത് നിമിഷവും ഒരു ആക്രമണമുണ്ടായേക്കാം എന്ന ഭീതിയിലാണ് ഇവിടെയുള്ള പ്രവാസികളും. പലരും കരമാര്‍ഗ്ഗം ഒമാനിലെത്തി അവിടെനിന്നും വിമാനം പിടിക്കാനും ശ്രമിക്കുന്നുണ്ട്. ദുബായില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചില വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കിയതോടെയാണ് ഇവിടെ കുടുങ്ങിപ്പൊയവര്‍ക്ക് ആശങ്ക വര്‍ദ്ധിച്ചത്.

  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions