യു.കെ.വാര്‍ത്തകള്‍

ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം

ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ക്കിടെ യുകെയില്‍ ഊര്‍ജ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. രാജ്യത്തു പ്രകൃതി വാതകം രണ്ടു ദിവസത്തേക്ക് മാത്രമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നാഷണല്‍ ഗ്യാസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ശനിയാഴ്ച ബ്രിട്ടനില്‍ 6999 ഗിഗാ വാട്ട് മണിക്കൂര്‍ ഫോസില്‍ ഗ്യാസ് മാത്രമാണ് സംഭരണത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 9105 ഗിഗാ വാട്ട് മണിക്കൂര്‍ ആയിരുന്നു. പരമാവധി സംഭരണ ശേഷി 21 ദിവസമാണെങ്കിലും നിലവില്‍ രണ്ടുദിവസത്തില്‍ താഴെയെന്നത് ആശങ്കയാകുകയാണ്.

യൂറോപ്പിലേക്ക് പോകുന്ന ചില പ്രകൃതി വാതക കപ്പലുകള്‍ വഴി മാറി ഏഷ്യയിലേക്ക് തിരിഞ്ഞത് സാഹചര്യം പ്രതിസന്ധിയിലാക്കുന്നു. യുദ്ധ സാഹചര്യത്തില്‍ ഫോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഗ്യാസ് ഗതാഗതം തടസ്സപ്പെട്ടതാണ് കാരണം. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദന കേന്ദ്രമായ ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയതും വിപണഇയില്‍ വില കുതിക്കാന്‍ കാരണമായി. യുകെയില്‍ ഗ്യാസ് വില ഒരു തെര്‍മിന് 78.5 പെന്‍സില്‍ നിന്ന് 137 പെന്‍സായിട്ടാണ് ഉയര്‍ന്നത്.

എന്നാല്‍ ആശങ്കപ്പെടേണ്ടെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം. വിവിധ ഉറവിടങ്ങള്‍ രാജ്യത്തിനുണ്ടെന്നും നോര്‍വേയില്‍ നിന്നുള്ള ഇറക്കുമതിയും യൂറോപ്പുമായുള്ള ഇന്റര്‍ കണക്ടറുകളും എല്‍എന്‍ജി ഇറക്കുമതിയും സംഭരണവും ചേര്‍ന്നതാണ് വിതരണ സംവിധാനമെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും ഭാവിയില്‍ പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധി യുകെയെ ബാധിക്കും.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions