യു.കെ.വാര്‍ത്തകള്‍

ജീവിത ചെലവും ഇന്ധന വിലയും ഉയരും; വിലക്കയറ്റം പലിശ നിരക്കിനെ ബാധിക്കും

അമേരിക്ക- ഇറാന്‍ യുദ്ധം തുടരവേ യുകെയില്‍ വിലക്കയറ്റം തുടരാന്‍ സാധ്യതയെന്ന് തുറന്നു സമ്മതിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുദ്ധം അവസാനിച്ചില്ലെങ്കില്‍ പ്രതിസന്ധി തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും വിധം വിലക്കയറ്റമുണ്ടാകും. ജീവിത ചെലവ് ഉയരുമെന്ന് ചാന്‍സലര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ക്രൂഡ് ഓയില്‍ വില ഒരു ഘട്ടത്തില്‍ ബാരലിന് 119.50 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുദ്ധം ഉടന്‍ അവസാനിക്കാമെന്ന സൂചന നല്‍കിയതിനെ തുടര്‍ന്ന് 90 ഡോളറിന് താഴെയെത്തി. എന്നാല്‍ ഹോര്‍മുസ് അടച്ചതോടെ ബ്രിട്ടന്റെ ഊര്‍ജ്ജ വിതരണത്തിന് തിരിച്ചടിയാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം നീണ്ടാല്‍ എല്ലാവരുടേയും ജീവിതത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ചില പ്രദേശങ്ങളില്‍ എണ്ണവില നൂറു ശതമാനമായി ഉയര്‍ന്നതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. കമ്പനികള്‍ അനാവശ്യമായി വില ഉര്‍ത്തുന്നത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ പരിഗണിക്കുകയാണഎന്നും റീവ്‌സ് വ്യക്തമാക്കി.

ആഗോള എണ്ണവില ഉയര്‍ന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഈ വര്‍ഷം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഇത് മോര്‍ട്ട്ഗേജ് മേഖലയെയും ബാധിക്കും. ഭവന വിപണിയ്ക്കും ഇനി പ്രതിസന്ധിയുടെ നാളുകളാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions