യു.കെ.വാര്‍ത്തകള്‍

ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍

യുകെയില്‍ ഇന്ധന നിരക്കുകള്‍ കുതിച്ചുയരുന്നതു ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തുകയാണ്. ഇതിനിടെ ഫ്യുവല്‍ ഡ്യൂട്ടി അഞ്ചു പെന്‍സ് ഉയര്‍ത്തരുതെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുന്നത്. ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ വലിയ തോതില്‍ ഉയരുകയാണ്.

കഴിഞ്ഞാഴ്ച ഡീസലിന് 6.9 പെന്‍സാണ് ഉയര്‍ന്നത്. 2022 ന് ശേഷമുള്ള വര്‍ദ്ധനവാണിത്. നിലവിലെ ഇന്ധന ചാര്‍ജുകള്‍ ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമാകുന്നുണ്ടെന്ന് സമ്മതിക്കുന്ന ചാന്‍സലര്‍ എന്നാല്‍ സെപ്തംബറില്‍ ഫ്യുവല്‍ ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കണമെന്ന ആവശ്യം തള്ളുകയാണ്.

റഷ്യ യുക്രെയ്ന്‍ യുദ്ധ സമയത്ത് ടോറി ഗവണ്‍മെന്റ് അഞ്ചു പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ ഇളവ് പിന്‍വലിച്ച റീവ്‌സ് ഈ വര്‍ഷം സെപ്തംബറിലും 2027 മാര്‍ച്ചിലുമായി അഞ്ചു പെന്‍സ് ഇളവ് പൂര്‍ണമായും ഒഴിവാക്കുമെന്നു പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ ജനം നിരാശയിലാണ്. റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് ഡ്രൈവര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ധനം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.

യുദ്ധത്തിന് പിന്നാലെ അവശ്യ സാധനങ്ങള്‍ക്ക് വില ഉയരുന്ന സ്ഥിതിയില്‍ ജനം വലിയ പരിഭ്രാന്തിയിലാണ്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions