യുഎസില്‍ നിന്നുള്ള ഗായികയും ബിസിനസുകാരിയുമായ റിയാനയുടെ പേരിലുള്ള ചില പെര്‍ഫ്യൂമുകള്‍ യുകെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയതാണ് വിഷയം.
യുകെയിലെ ഓഫീസ് ഫോര്‍ പ്രോഡക്ട് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് (OPSS) പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. പ്രജനനശേഷിയെ ബാധിക്കാനും ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ള നിരോധിത രാസവസ്തുക്കള്‍ ആണ് കണ്ടെത്തിയത്.
Kiss by Rihanna ,RiRi by Rihanna ,Rogue by Rihanna എന്നിവയാണ് യുകെയിലെ Savers Health and Beauty സ്റ്റോറുകളില്‍ നിന്ന് പിന്‍വലിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങുന്നതിനായി കമ്പനി റീഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Butylphenyl methylpropional (BMHCA / Lilial) ,Hydroxyisohexyl 3-cyclohexene carboxaldehyde (Lyral) എന്നിവയാണ് കണ്ടെത്തിയ രാസവസ്തുക്കള്‍
ഈ ഘടകങ്ങള്‍ 2022 മുതല്‍ യൂറോപ്യന്‍ യൂണിയനും യുകെയും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോസ്മറ്റിക് ഉല്‍പ്പന്നങ്ങളില്‍ നിരോധിതമാണ്. പ്രജനനസംവിധാനത്തെ ബാധിക്കാനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Kiss by Rihanna 15 ml - 0608940572252
RiRi by Rihanna 15 ml - 0608940560389
Rogue by Rihanna 15 ml - 0608940559437
നിശ്ചിത ബാച്ചുകളിലുള്ള ഈ പെര്‍ഫ്യൂമുകള്‍ വാങ്ങിയവര്‍ ഉടന്‍ ഉപയോഗം നിര്‍ത്തി വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും പണം തിരികെ നല്‍കും എന്നും കമ്പനി വ്യക്തമാക്കി.